×

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്‌സാപ്പ് സന്ദേശമയച്ചു;  മാനസിക പീഡനത്തില്‍ യുവതി ആത്മഹത്യ ചെയ്തു

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്‌സാപ്പ് സന്ദേശമയച്ചതിന്റെ പേരില്‍ ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചത്. ജനുവരി 6 ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍  പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഈ വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലിയാണ് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാട്‌സാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഈ സന്ദേശം ധന്യശ്രീ അയച്ചത്. തുടര്‍ന്ന് രോഷാകുലനായ സന്തോഷ് മുസ്‌ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു. തുടര്‍ന്ന് ധന്യയുടെ വാക്കുകള്‍ സന്തോഷ് സ്‌ക്രീന്‍ ഷോട്ട് സഹിതം സ്ഥലത്തെ വിച്ച്പി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് അയച്ചു നല്‍കി.ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. മുസ്‌ലിംകളോട് ഒരു വിധത്തിലുള്ള സൌഹൃദവും പാടില്ലെന്ന് താക്കീത് ചെയ്തു. വാട്‌സ് അപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ധന്യശ്രീയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും വേറെ മൂന്ന് പേരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി എം അണ്ണാമലെ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top