×

സൂപ്പര്‍ മൂണ്‍ ഇന്ന്

തിരുവനന്തപുരം: വാനനിരീക്ഷകര്‍ക്ക് ആവേശം പകര്‍ന്ന് അതിശയങ്ങളുടെ മാനത്ത് വീണ്ടും സൂപ്പര്‍ മൂണ്‍ വിരിയുന്നു. പുതുവര്‍ഷ രാവിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുമ്ബാണ് ജനുവരി രണ്ടിന് ആകാശത്ത് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുക. ഇതിന് പുറമെ ജനുവരി 31ന് മറ്റൊരു പൂര്‍ണ ചന്ദ്രന്‍ കൂടി ആകാശത്ത് പ്രത്യക്ഷപ്പെടും. ഒരു മാസത്തില്‍ തന്നെ രണ്ട് പൂര്‍ണ ചന്ദ്രന്മാര്‍ ഉദിക്കുന്നതിനാല്‍ ഇതിനെ ബ്ലൂ മൂണ്‍(നീല ചന്ദ്രന്‍) എന്നാണ് അറിയപ്പെടുന്നത്. അതേസമയം, സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത് ലോകാവസാനത്തിന്റെയും അന്ത്യക്രിസ്തു വരുന്നതിന്റെയും അടയാളമാണെന്ന് വിശ്വാസിക്കുന്നവരും ഏറെയാണ്. സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടായാല്‍ ഭൂമിയില്‍ അപകടങ്ങളും പ്രകൃതി ക്ഷോഭങ്ങളും വര്‍ദ്ധിക്കുമെന്നും ഇക്കൂട്ടര്‍ വിശ്വാസിക്കുന്നു.

എന്താണ് സൂപ്പര്‍ മൂണ്‍
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്ബോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം ഉണ്ടാവുന്നത്. ഈ സമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും . ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികളാണ് ചന്ദ്രന് ചുവപ്പ് നിറം നല്‍കുന്നത്.

സൂപ്പര്‍ മൂണ്‍ ലോകാവസാനമോ?
സൂപ്പര്‍ മൂണിനെ ഭയപ്പെടേണ്ടതില്ലെന്നും ഭൂമിയുടെ പരിക്രമണം കൊണ്ടുള്ള സാധാരണ പ്രതിഭാസമാണിതെന്നുമാണ് വാനനിരീക്ഷകരുടെ അഭിപ്രായം. സാധാരണ അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍ ഭൂമിയില്‍ ഭൂകമ്ബങ്ങളുണ്ടാകുന്നതും തിരമാല ഉയരുന്നതും അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഇത് ലോകാവസാനവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. അങ്ങനെയാണെങ്കില്‍ 1948, 1918, 2016 എന്നീ വര്‍ഷങ്ങളില്‍ സൂപ്പര്‍ മൂണ്‍ ഉണ്ടായപ്പോള്‍ ലോകം അവസാനിക്കേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

 സൂപ്പര്‍ മൂണ്‍ സമയത്ത് ജനങ്ങള്‍ക്ക് ഭ്രാന്ത് പിടിക്കും
സൂപ്പര്‍ മൂണ്‍ നടക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് ഭ്രാന്ത് പിടിക്കുമെന്നും ആളുകളില്‍ ക്രിമിനല്‍ മനോഭാവം വര്‍ദ്ധിക്കുമെന്നും ഒരു കൂട്ടം ആളുകള്‍ വിശ്വാസിക്കുന്നു. ഈ സമയത്ത് ചെന്നായ്ക്കള്‍ ഓരിയിടുന്നതും അസാധാരണ കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുന്നത് കൊണ്ടാണെന്നും ഇക്കൂട്ടര്‍ വിശ്വാസിക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top