×

രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്ബളത്തോടെ അവധി

ന്യൂഡല്‍ഹി: രക്തദാനം ചെയ്യുന്ന ദിവസം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്ബളത്തോടെയുള്ള അവധി ലഭിക്കുമെന്ന് ഉദ്യോഗസ്​ഥ – പരിശീലനകാര്യ മന്ത്രാലയം അറിയിച്ചു. അംഗീകൃത രക്തബാങ്കില്‍നിന്ന്​ രക്തം ദാനം ചെയ്​തത്​ സംബന്ധിച്ച യോഗ്യമായ തെളിവ്​ നല്‍കിയാല്‍ ഒരു ദിവസത്തെ അവധി ലഭിക്കും. ഒരു വര്‍ഷത്തില്‍ ഇത് പോലുള്ള നാല് അവധികള്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവില്‍ പൂര്‍ണ തോതിലുള്ള രക്തദാനത്തിന് മാത്രമേ അവധി അനുവദിക്കാന്‍ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, തുടങ്ങിയ രക്തഘടകങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്കും അവധി അനുവദിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top