×

പാര്‍വതിക്ക് നേരെ വീണ്ടും ഫെയ്‌സ്ബുക്ക് പൊങ്കാല.

കസബ വിവാദത്തില്‍ സൈബര്‍ ആക്രമണത്തിന് വിധേയയായ നടി പാര്‍വതിക്ക് നേരെ വീണ്ടും ഫേസ്ബുക് പൊങ്കാല. സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനെ അനുകൂലിച്ച്‌ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് പാര്‍വതിയെ വ്യക്തിഹത്യ നടത്തുന്ന കമന്‍റുകളുമായി ചിലര്‍ രംഗത്തെത്തിയത്.

അയ്യോ വേണ്ട ചേച്ചിടെ സഹായവും സപ്പോര്‍ട്ടുമൊന്നും ആ ചേട്ടനു വേണ്ട… സൈബര്‍ ഗുണ്ടകളെന്ന് പട്ടം തന്ന പ്രമുഖരല്ലാത്ത ഞങ്ങള്‍ കുറച്ച്‌ പാവം മനുഷ്യരുണ്ട് ആ പ്രമുഖനല്ലാത്ത ചേട്ടന്റെ ഒപ്പം.. പോപ്പ്കോണ്‍ തിന്ന് കളി കണ്ടോളു അല്ലാതെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വരണ്ട എന്ന തരത്തിലുള്ള കമന്‍റുകളാണുള്ളത്. ശ്രീജിത്തിനൊപ്പം ഞങ്ങളുണ്ട്. പക്ഷേ, നീ ഒരുമാതിരിപ്പെട്ട ചീമുട്ട വാക്കുകളും മാലിന്യ പദവിന്യാസവും നടത്തി ശ്രീജിത്തിന് കിട്ടുന്ന പിന്തുണ ഇല്ലാതാക്കാതിരുന്നാല്‍ മതി എന്ന് പറയുന്നതും പാര്‍വതിയെ തെറിവിളിക്കുന്ന കമന്‍റുകളും ഫേസ്ബുക്കിലുണ്ട്.

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്‍റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം എന്നായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top