×

അതിശൈത്യം :ജമ്മുകശ്മീരിൽ പലയിടത്തും മൈനസ് താപനില

ശ്രീനഗര്‍: അതി ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് ജമ്മുകശ്മീര്‍, പലയിടങ്ങളിലും താപനില മൈനസ് ആയി. ലഡാക്ക് മേഖലയിലെ കാര്‍ഗിലില്‍ രാത്രി താപനില മൈനസ് 20 ഡിഗ്രിയിലെത്തി. ലേ പട്ടണത്തില്‍ മൈനസ് 10.9 ഡിഗ്രിയും കശ്മീര്‍ താഴ്വരയില്‍ മൈനസ് 4.3 ഡിഗ്രിയുമാണ്.

അമര്‍നാഥ് യാത്ര തുടങ്ങുന്ന പഹല്‍ഗാമില്‍ മൈനസ് 5.6 ഡിഗ്രിയായി. ഉത്തര കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മൈനസ് 6.4 വരെയെത്തി. മറ്റു നഗരങ്ങളിലെ താപനില: ക്വാസിഗുഡ്4.2, കൊകെര്‍നാഗ്1.8, കുപ്വാര4.8. അടുത്ത ദിവസങ്ങളിലും ശീതക്കാറ്റ് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top