×

മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍

ബോക്സ് ഓഫീസ് ഹിറ്റ് നേടിയ മെഗാസ്റ്റാറിന്റെ പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ . തമിഴ് റോക്കേഴ്‍സ് എന്ന വെബ്സൈറ്റിലാണ് വ്യാജ പതിപ്പ് എത്തിയിരിക്കുന്നത്. വെബ്സൈറ്റില്‍ നിന്ന് ഇതിനോടകം നിരവധി പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍ പീസ്. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് കോളേജ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ എഡ്ഡി എന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

പൂനം ബജ്വ, വരലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ് ഗോപി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top