×

‘ചിന്‍ അപ്പ് ഷോള്‍ഡര്‍ ഡൗണ്‍’: മഹേഷിന്‍റെ പ്രതികാരം തമിഴ് പതിപ്പിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ച മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ റോളില്‍ ഫോട്ടോഗ്രഫറായി എത്തുന്നത് ഉദയനിധിയാണ്.

പ്രിയദര്‍ശനാണ് ഈ ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ മഹേഷിന്റെ പ്രതികാരം പോലെയല്ല തമിഴിന്റേതായ എല്ലാ പ്രത്യേകതകളോടും കൂടിയാകും ചിത്രം പുറത്തിറക്കുക എന്നാണ് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍, ചിന്‍ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top