×

ആമി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മലയാളിയുടെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ ഒരുക്കുന്ന ‘ആമി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി . ചിത്രത്തില്‍ മഞ്ജു വാര്യരാണ് കമലയുടെ വേഷത്തിലെത്തുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബാ റോബനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.

മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതികൃഷ്ണ, കെ.പി.എ.സി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിക്കുമാണ് സംഗീതം നല്‍കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top