×

അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ; മഞ്ജു വാര്യര്‍.

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം നടത്തുന്ന പുതിയ ചിത്രം ആദി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ പ്രണവിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

സിനിമ തീയേറ്ററുകളില്‍ എത്തിയതിന് ശേഷമാണ് മഞ്ജുവിന്റെ ആശംസകള്‍. ഫെയ്സ് ബുക്കിലൂടെയാണ് മഞ്ജു പ്രണവിന് ആശംസകള്‍ നേര്‍ന്നത്. “പ്രിയപ്പെട്ട അപ്പു,ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ ഒന്‍പതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top