×

ഹൃത്വിക് റോഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ ഭാര്യ സുസൈന്‍ ഖാന്‍

ബോളിവു‍ഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഭാര്യ സുസൈന്‍ ഖാന്‍.ഹൃത്വിക് റോഷന്റെ 44 -മത് ജന്മദിനത്തിലാണ് സുസൈന്‍ ആശംസകളുമായി എത്തിയത്.

2000 ല്‍ വിവാഹം കഴിച്ച ബോളിവുഡിലെ സൂപ്പര്‍ ദമ്ബതികളായ ഇരുവരും 2014ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയത് പ്രേക്ഷകരെ സങ്കടത്തിലാക്കിയിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സൃഹൃത്തുക്കളാണെന്നതിന്റെ തെളിവാണ് സുസൈന്‍ ഖാനിന്റെ പിറന്നാള്‍ ആശംസകള്‍.

‘നിങ്ങള്‍ എപ്പോഴും എന്റെ ജീവിതത്തില്‍ പ്രകാശം നിറച്ചിരുന്നുവെന്നും, സന്തോഷകരമായ ജന്മദിനംപുഞ്ചിരി ഉണ്ടാകട്ടെയെന്നും സുസൈന്‍ കുറിച്ചു’.

ബോളിവുഡില്‍ ‘ഗ്രീക്ക് ഗോഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഹൃത്വിക് 2000-ല്‍ ‘കഹോ നാ പ്യാര്‍ ഹൈ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കിടിലന്‍ ചിത്രങ്ങള്‍ അവതരിപ്പിച്ച ഹൃത്വിക് റോഷന്‍ തന്റെ നൃത്തത്തിലൂടെ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top