×

സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക്.

മുംബൈ: നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ തരംഗമാകുന്നത്. താരം തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായാണ് ചിത്രത്തില്‍ താരമെത്തുന്നത്. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മുംബൈ, സതര, മംഗോളിയ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമാണ്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top