×

സൂര്യയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണം

ചിത്രത്തെക്കുറിച്ച് സമ്മിശ്ര നിരൂപണങ്ങള്‍ പുറത്തുവരുമ്പോഴും ആദ്യ ദിന കളക്ഷന്‍ തന്നെ 25 കോടിക്കും 28 കോടി രൂപയ്ക്കും ഇടയിലാണെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1200 ല്‍ ഏറെ റിലീസ് കേന്ദ്രങ്ങളിലാണ് താനാ സേര്‍ന്ത കൂട്ടം റിലീസ് ചെയ്തത്. കേരളത്തില്‍നിന്ന് മാത്രം ചിത്രത്തിന് 1.8 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആദ്യദിനത്തില്‍ 65-68 ശതമാനം ഒക്കുപ്പന്‍സിയാണ് സിനിമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

യുഎസില്‍നിന്ന് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് ഏതാണ്ട് 26.01 ലക്ഷം രൂപയാണ്. സൂര്യയുടെ മുന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളാണ് ടിഎസ്‌കെ തിരുത്തിയിരിക്കുന്നത്. 24ന് ആദ്യ ദിനം 19.22 കോടി രൂപയായിരുന്നു കളക്ഷന്‍. അതിന് ശേഷം ഇറങ്ങിയ സിംഗം 3യ്ക്ക് 17.6 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ഈ രണ്ടു കളക്ഷന്‍ കണക്കുകളെ മറികടക്കുന്ന പ്രകടനമാണ് ടിഎസ്‌കെ നടത്തിയത്.

ബോളിവുഡ് ചിത്രം സ്‌പെഷ്യല്‍ 26 ന്റെ തമിഴ് പതിപ്പാണ് താനാ സേര്‍ന്ത കൂട്ടാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top