×

സംവിധായകന്‍ പ്രിയനന്ദന്‍ മറ്റൊരു ഒടിയനുമായി എത്താനൊരുങ്ങുന്നു ..

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ മറ്റൊരു ‘ഒടിയന്‍’ വാര്‍ത്ത പുറത്തു വരികയാണ്. സംവിധായകന്‍ പ്രിയനന്ദന്‍ മറ്റൊരു ഒടിയനുമായി എത്താനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയൊരു ചിത്രം പ്രിയനന്ദനന്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രിയനന്ദന്റെ ഒടിയന്‍ ഉടന്‍ ഉണ്ടാകും.

സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ‘പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്‌ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നത്.’-പ്രിയനന്ദനന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.. 2002-ല്‍ കറന്റ് ബുക്‌സ് സുവര്‍ണജൂബിലി നോവല്‍ അവാര്‍ഡ് നേടിയ കൃതിയാണ് ഒടിയന്‍. മോഹന്‍ലാലിന്റെ ഒടിയന്‍ വൈകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത എത്തുന്നത്.പി. കണ്ണന്‍കുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയനന്ദനന്‍ പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രഹാം ആണ്. ഛായാഗ്രഹണം ഹരി നായര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top