×

സംവിധായകന്‍ ജീത്തു ജോസഫ് ഇനി ബോളിവുഡിലേക്ക്.

കന്നി ഹിന്ദി ചത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് നായകനായി എത്തുന്നത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും. ദൃശ്യം കണ്ടിട്ടാണ് സിനിമ സംവിധാനം ചെയ്യാന്‍ ബോളിവുഡിലേക്ക് ക്ഷണം വന്നതെന്നും ജീത്തു പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ആദിയുടെ റിലീസിന് ശേഷം അടുത്തതായി ഒരു ഹിന്ദി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം അഭിമുഖത്തില് പറഞ്ഞു.

ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ അവകാശങ്ങള്‍ നിര്‍മാതാക്കള്‍ വാങ്ങിയ ശേഷമാണ് ജീത്തുവിനെ സമീപിക്കുന്നത്.

അതേസമയം അദ്ദേഹത്തിന്റെ പുതിയ ചിത്രം ആദി ജനുവരി 26ന് തിയേറ്ററുകളിലെത്തുകയാണ്. നേരത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുളള പ്രണവ് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയെ അഭിമുഖീകരിച്ചതെന്നും ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ തന്നെ ചെയ്യാന്‍ തയ്യാറായെന്നും ജീത്തു നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top