×

രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്നു വേറിട്ട ഒരു സിനിമയുമായി

മലയാള സിനിമയില്‍ നന്മയുള്ള കൂട്ടുകെട്ടാണ് രഞ്ജിത് ശങ്കര്‍- ജയസൂര്യ ടീം. നന്മയുള്ള, സ്നേഹം നിറഞ്ഞ ഒരുപിടി സിനിമകളേയും കഥാപാത്രങ്ങളെയും സമ്മാനിച്ചവര്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീ വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങള്‍ സമ്മനിച്ച വിജയ സന്തോഷത്തില്‍ പുതിയ ചിത്രവുമായി എത്തുകയാണ് ഇവര്‍.

‘ഞാന്‍ മേരിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരം രഞ്ജിത് ശങ്കര്‍ തന്നെയാണ് പുറത്തു വിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് കൗതുകം ഉണര്‍ത്തുന്നത്. സാനിട്ടറി പാഡിനുള്ളിലാണ് ടൈറ്റില്‍ എഴുതിയിരിക്കുന്നത്. ‘ഞങ്ങള്‍ വീണ്ടുമെത്തുന്നു, കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി… ഞാന്‍ മേരിക്കുട്ടി’ സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഡ്രീംസ് ആന്റ് ബിയോണ്ട്സ് ബാനറില്‍ പുണ്യാളന്‍ സിനിമാ റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top