×

മാധവിക്കുട്ടിയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക്,ട്രെയിലര്‍ പുറത്തിറങ്ങി.

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക്. കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്. മുരളി ഗോപിയാണ് ഭര്‍ത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തില്‍ മലയാളത്തിന് പരിചിതനായ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top