×

മമ്മൂട്ടി ചിത്രം പരോളി​​​െന്‍റ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റര്‍ വൈറൽ

നവാഗതനായ ശരത്​ സന്ദിത്​ സംവിധാനം ചെയ്യുന്ന പരോളി​​​െന്‍റ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റര്‍ പുറത്ത്​. മമ്മൂട്ടി നായകനാകുന്ന ചിത്രം ജയില്‍ പശ്ചാത്തലമാക്കിയുള്ളതാണ്​. പോസ്​റ്ററിലുള്ള സൂചന അനുസരിച്ച്‌​ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്​. മുണ്ട്​ മടക്കി കുത്തി മാസ്സ്​ ലുക്കിലാണ്​ മമ്മൂട്ടി. യഥാര്‍ഥ സംഭവങ്ങളെ അടിസ്​ഥാനമാക്കി ഒരുക്കുന്ന ചിത്രത്തി​​​െന്‍റ തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​.

ഇന്ന്​ അഞ്ച്​ മണിക്ക് ഫസ്​റ്റുലുക്ക്​ ഒൗദ്യോഗികമായി​ പുറത്തു വിടുമെന്ന മമ്മൂട്ടി ഫേസ്​ബുക്ക്​ പേജിലൂടെ ഇന്നലെ അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തി​​​െന്‍റ പോസ്​റ്റര്‍ ലീക്കാവുകയായിരുന്നു. പോസ്​റ്റര്‍ ഇപ്പോള്‍ വൈറലാണ്​.

സൂരാജ്​ വെഞ്ഞാറമൂട്​, സിദ്ധിഖ്​, ഇര്‍ഷാദ്​, മിയ,ഇനിയ, സജോയ്​ വര്‍ഗീസ്​ എന്നിവരാണ്​ മറ്റ്​ താരങ്ങള്‍. കേരളത്തിലും ബംഗളൂരുവിലുമായിരുന്നു ചിത്രീകരണം. എസ്​ ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷരത്​, എല്‍വിന്‍ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിര്‍മിക്കുന്നത് ആന്‍റണി ഡിക്രൂസാണ്​​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top