×

ഭാവനയ്ക്കു എല്ലാ നന്മകളും നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

ഭാവനയുടെ ജീവതത്തിലെ ഏറെ പ്രധാനപ്പെട്ട ദിനമാണ് നാളെ. താരം നാളെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ആരാധകര്‍ മാത്രമല്ല താരത്തിനു വിവാഹാശംസകള്‍ നേരുന്നത്. ഭാവനയ്ക്കു എല്ലാ നന്മകളും നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വീഡിയോ പോസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുന്നോടിയായുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മഞ്ഞനിറത്തിലുള്ള അടിപൊളി ഗൗണാണ് നടി അണിഞ്ഞിരിയ്ക്കുന്നത്. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ വരന്‍

നാളെ തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററിലാണ് താര വിവാഹം നടക്കുക.
മുഹൂര്‍ത്തം 10.30നും 11.30നും ഇടയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top