×

നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും

നിവിന്‍പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നു ഉച്ചയ്ക്ക് സിനിമയിലെ നായകന്‍ ഇക്കാര്യം സ്ഥിരികരിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാല്‍ ഏതു റോളാണ് അഭിനയിക്കുന്നതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത് എത്തി.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രഖ്യാപിച്ചത്.

തന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നുള്ളത് നിവിന്‍ പോളി സഥരികരിച്ചിരുന്നെങ്കിലും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താരം പരസ്യമാക്കിയിരുന്നില്ല. ഇപ്പോഴാ ആകാഷയ്ക്കാണ് സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിരാമവിട്ടിരിക്കുന്നത്. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേയ്‌സ് ബുക്കില്‍ വ്യക്തമാക്കി. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നു. ചിത്രീകരണം പുരാഗമിക്കുകയാണ്. റിലീസ് തിയതി തീരുമാനിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top