×

നായികയുടെ മടിക്കുത്തില്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത; ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ?; പാര്‍വതിയെ വിമര്‍ശിച്ച് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: പൊലീസും കോടതിയും ആയിട്ടും നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം ഇനിയും അവസാനിക്കില്ല. നടന്‍ പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധതയാകും. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേയെന്നും പ്രതാപ് പോത്തന്‍ ചോദിച്ചു. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പരിഭവിച്ചു.

പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി പേര്‍ അദ്ദേഹത്തിന്റേ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്ന പതിവ് ശീലത്തിന് വിപരീതമായി തനി മലയാളത്തിലാണ് പ്രതാപ് പോത്തന്റെ കുറിപ്പ്. ഇതിന് കാരണമെന്താണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് തന്റെ ആംഗലേയം ആളുകള്‍ക്ക് മനസിലാകില്ലെന്നും അതിനാലാണ് മലയാളത്തിലെ പോസ്റ്റെന്നും പ്രതാപ് പോത്തന്റെ കിടിലന്‍ മറുപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top