×

തമിഴ് താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ

 രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ  .താരങ്ങളുടെ  നടപടിയെ സ്വാഗതം ചെയ്യുന്നു. തമിഴ്‌നാട്ടിലെ മുൻനിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമാണെന്നും സൂര്യ പറഞ്ഞു.

തന്റെ പൊങ്കൽ ചിത്രമായ താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. മലയാളി താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് തീയേറ്ററുകളിൽ എത്തുന്ന തന്റെ ചിത്രം എല്ലാവരും കാണണമെന്നും സൂര്യ പറഞ്ഞു. ര

ജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. എന്നാൽ താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ പറഞ്ഞു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നിൽ. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ താരങ്ങൾ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാൾ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാൾ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണ്. സൂര്യ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top