×

ജ്യോതികയുടെ നാച്ചിയാര്‍ ഫെബ്രുവരി 16ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം നാച്ചിയാര്‍ ഫെബ്രുവരി 16ന് തിയേറ്ററുകളില്‍ എത്തുന്നു. ജ്യോതിക നാച്ചിയാര്‍ ഐ.പി .എസ് എന്ന പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്. ബി സ്റ്റുഡിയോസിന്റെ ബാനറില്‍ ബാല തന്നെയാണ് നിര്‍മ്മാണം.

മഗളിര്‍ മട്ടും എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രമാണ് നാച്ചിയാര്‍. നടനും സംഗീത സംവിധായകനുമായ ജി .വി. പ്രകാശാണ് വില്ലന്‍ വേഷത്തിലെത്തുക.

1980ല്‍ തമിഴ്നാട്ടില്‍ കൊലപാതക പരമ്ബര നടത്തിയ ജയപ്രകാശ് എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജനുവരി 13ന് റിലീസായ നാച്ചിയാറിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top