×

ഗപ്പി സിനിമ വീണ്ടും റിലീസിന് ഒരുങ്ങുന്നു

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഗപ്പി. 14 വയസ്സുകാരനായ കുട്ടിയെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് മാസ്റ്റര്‍ ചേതന്‍, ടൊവീനോ,ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരായിരുന്നു. 2016 റിലീസ് ചെയ്ത ചിത്രം ടൊവിനോയ്ക്ക് പുതിയ മുഖം നല്‍കിയിരുന്നു. സിനിമ പിന്നീട് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗപ്പി സിനിമാ ആരാധകര്‍ക്ക് പുതിയ സന്തോഷവാര്‍ത്തയാണ് ചിത്രത്തിലെ നായകനായിരുന്ന ടൊവിനോ നല്‍കിയിരിക്കുന്നത്.

ഈ മാസം 21 നാണ് ചിത്രം വീണ്ടും റി റിലീസാകും.ടൊവിനോ തോമസ് തന്നെയാണ് ഫെയസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, എര്‍ണാകുളം, മലപ്പുറം ജില്ലകളിലെ യഥാക്രമം ശ്രീവിശാഖ്, സവിത, നവീന്‍ എന്നീ തീയേറ്ററുകളില്‍ ജനുവരി 21 രാവിലെ 8 മണിക്കാണ് റീ റിലീസ്

തിരുനെല്‍വേലി, നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം, ലഡാക്ക്-ലേ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം 2016 ജൂലൈ 29ന് തിയേറ്ററുകളിലെത്തിയിരുന്നത്. സമീര്‍ താഹറിന്റേയും രാജേഷ് പിള്ളയുടേയും അസിസ്റ്റന്റ് ഡയറക്ടരായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ കൂടിയായ ജോണ്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top