×

കാർബൺ സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി ഫഹദ് ഫാസിലിനെ നായകനനായ കാര്‍ബണ്‍ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തു വിട്ടു. തന്നെത്താനെ എന്നു തുടങ്ങുന്ന ഗാനം ആരംഭിക്കുന്നത് സന്തോഷേ… കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലേ ജീവിതത്തില്‍ ഒരു ലൈഫുള്ളൂ എന്ന ഫഹദിന്റെ സംഭാഷണത്തോടെയാണ്.

ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. ദിലീഷ് പോത്തന്‍, നെടുമുടിവേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു പൊയട്രി ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഹരി നാരായണന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

മുന്നറിയിപ്പിനു ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം വേണുവാണ് സംവിധാനം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top