×

കാര്‍ബണ്‍ 19ന് തിയേറ്ററുകളില്‍

ഫഹദ് ഫാസിലിനെ നായകനാക്കി വേണു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഇന്നായിരുന്നു ചിത്രത്തിന്റെ സെന്‍സറിങ്.

മമ്മൂട്ടിയെ നായകനായ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നെടുമുടി വേണു, സൗബിന്‍ സാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരു ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും കാര്‍ബണ്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന്റെ സംഗീതം. 19 വര്‍ഷത്തിന് ശേഷമാണ് വിശാല്‍ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ഈ വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top