×

കാര്‍ത്തി ചിത്രം ‘കടൈ കുട്ടി സിങ്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി.

കാര്‍ത്തി നായകനായി എത്തുന്ന പുതിയ ചിത്രം ‘കടൈ കുട്ടി സിങ്കത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. സൂര്യയാണ് ചിത്രത്തിന്റെ പോസ്ററുകള്‍ ട്വീറ്ററിലൂടെ പുറത്തിറക്കിയത്. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്ബനിയാണ് കാര്‍ത്തിയുടെ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പണ്ഡിരാജ് സംവിധാനം ചെയ്യുന്ന കടൈ കുട്ടി സിങ്കം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തും.തമിഴിലും, തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കില്‍ ചിന്നബാബു എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തില്‍ ഗ്രാമീണ കര്‍ഷന്റെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്.സയ്ഷയാണ് ചിത്രത്തിലെ നായിക. പ്രിയ ഭാവാനി ശങ്കര്‍, സത്യരാജ്,സൂരി എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപത്രങ്ങളാകുന്നു. കാര്‍ത്തി, പണ്ഡിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യത്തെ ചിത്രമാണ് കടൈ കുട്ടി സിങ്കം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top