×

ഓടടി പാര്‍വതി കണ്ടം വഴി; ഈ പടം ഞങ്ങള്‍ കാണില്ല; പെട്ടത് പൃഥ്വിരാജ്;

 

നടി പാര്‍വതിയോടുള്ള കലിപ്പ് സോഷ്യല്‍ മീഡിയ വഴി തുടരുകയാണ്. കേസും അറസ്റ്റുമെല്ലാം പാര്‍വതിയോടുള്ള ആരാധകരുടെ മനോഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങള്‍ക്ക് പുറമെ എതിര്‍പ്പ് പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും തിരിയുന്നു.

പൃഥ്വി രാജിന്റെ ചിത്രമാണ് ഇത്തവണ പാര്‍വതിയുടെ കലിപ്പില്‍ പെട്ടത്. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മെ സ്റ്റോറി’യിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആക്രമണം നടക്കുന്നത്. കൂടുതല്‍ പേരെ ഡിസ്ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും ആക്രമണം ശക്തമാണ്. ഒരു ദിവസം കൊണ്ട് മുവായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് പതിനൊന്നായിരത്തോളം ഡിസ് ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top