×

ഉണ്ണി മുകുന്ദൻ – ഗോകുല്‍ സുരേഷ് ഒന്നിക്കുന്ന സസ്‌പെന്‍സ് ത്രില്ലർ ചിത്രം ‘ഇര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ‘ഇര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുക. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍. ചിത്രസംയോജനം ജോണ്‍കുട്ടി. രചന ഹരി നാരായണന്‍.

മലയാളത്തിലെ ഹിറ്റ്‌മേക്കേര്‍സ് വൈശാഖും ഉദയകൃഷ്ണയും നിര്‍മാണ രംഗത്തേക്ക്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. നവാഗതര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്.

സസ്‌പെന്‍സ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സിനിമാരംഗത്തും സാമൂഹ്യരംഗത്തും ഈ ചിത്രം ചര്‍ച്ചയാകുമെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top