×

ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണം; മുംബൈയിലെ തീയേറ്ററില്‍ ‘ആദി’ കണ്ട് മോഹന്‍ലാല്‍

 മോഹന്‍ലാല്‍ ‘ആദി’   കണ്ടത് മുംബൈയിലെ തീയേറ്ററില്‍. മുംബൈ ഭാണ്ഡുപ് മാഗ്നറ്റ് മാളിലാണ് താരം സിനിമ കണ്ടത്. അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ലാല്‍ ആദി കാണാനായി തീയേറ്ററിലെത്തിയത്. കൊച്ചിയില്‍ സുചിത്ര മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെയുള്ളവര്‍ സിനിമ കാണാനെത്തിയിരുന്നു. പ്രണവിന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തില്‍ ഇവരെല്ലാവരും സന്തുഷ്ടരാണ്.

അതേസമയം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി സിനിമ മുന്നേറുകയാണ്. പ്രണവ് തന്റെ അച്ഛനെപ്പോലെ തന്നെയായിത്തീരുമെന്നാണ് ആരാധകരുടെയും സിനിമാരംഗത്തുള്ളവരുടെയും അഭിപ്രായം ഇന്നലെ തീയേറ്ററുകളിലെത്തിയ ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ അസാധ്യമെന്നാണ് ഷാജി കൈലാസ് വിലയിരുത്തിയത്.

എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിയപ്പോള്‍ അഭിനന്ദനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ ഹിമാലയത്തിലേയ്ക്ക് യാത്ര തിരിച്ചിരിക്കുകയാണ് റിയല്‍ ലൈഫ് ചാര്‍ലിയായ പ്രണവ്. തന്റെ ആദ്യ ചിത്രം ആദിയെ സ്വീകരിച്ചതില്‍ പ്രേക്ഷകരോട് ഫോണില്‍ താരം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top