×

ആദിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ആദിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രണവ് തന്നെ രചന നിര്‍വഹിച്ച ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ മേക്കിങ് വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. അനില്‍ ജോണ്‍സണാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് ചെയ്യുന്നത്.

അപ്പു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രണവിന് ആശംസാ പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 300 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. ജനുവരി 26 നാണ് ആദി തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top