×

അപ്പുവിന് ആശംസ നേര്‍ന്ന് മെഗാസ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനും , മകന്‍ പ്രണവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമാലോകത്തേയ്ക്ക് എത്തുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് താരം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

‘സിനിമാലോകത്തേയ്ക്ക് എത്തുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന അവന്‍ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അവനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും നേരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.

മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.അതിനിടയിലാണ് മെഗാസ്റ്റാറിന്റെ ആശംസകള്‍. പ്രണവ് ആദ്യമായി നായകനായി എത്തുന്ന സിനിമ ‘ആദി’ റിലീസിനൊരുങ്ങുകയാണ് ഇപ്പോള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top