×

അഞ്ച് വര്‍ഷത്തേയ്ക്ക് മമ്മൂട്ടിക്ക് ഇനി ഡേറ്റില്ല ; മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് പത്ത് സിനിമകൾ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന വിശേഷണം അത് തനിക്ക് മാത്രമാണെന്ന് തെളിയിക്കുകയാണ് മമ്മൂട്ടി. തുടരെ തുടരെ പ്രോജക്ടുകള്‍ അതില്‍ ഏറിയ പങ്കും ബോക്‌സ് ഓഫീസ് വിജയങ്ങള്‍. ഇപ്പോള്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് പത്ത് സിനിമകളാണ്.

സ്ട്രീറ്റ്‌ലൈറ്റ്‌സ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്കിള്‍, പരോള്‍ എന്നിവ ചിത്രീകരണം പൂര്‍ത്തിയായി. അബ്രഹാമിന്റെ സന്തതികള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം, കുട്ടനാടന്‍ ബ്ലോഗ് എന്നിവ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പ്രഖ്യാപിച്ച സിനിമകള്‍

ടോം ഇമ്മട്ടിയുടെ കാട്ടാളന്‍ പൊറിഞ്ചു
വൈശാഖിന്റെ രാജ 2
സജീവ് നായരുടെ മാമാങ്കം
സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാര്‍
രജീസ് ആന്റണിയുടെ ബിഗ് ബജറ്റ് ചിത്രം വമ്പന്‍.

ഈ സിനിമകളെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് മമ്മൂട്ടിക്ക് ഇനി ഡേറ്റില്ല എന്നതാണ് വാസ്തവം. തന്നോട് കഥ പറയാന്‍ വരുന്നവരോട് മമ്മുക്ക ഇപ്പോള്‍ പറയുന്ന മറുപടി ഇതാണ്. കഥ ഇഷ്ടപ്പെട്ടാല്‍ പോലും ചെയ്യാന്‍ ഡേറ്റില്ല. ഇനി ഇത്ര കാലം നിങ്ങള്‍ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് എനിക്ക് പറയാനാവില്ല എന്നാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top