×

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്

മലയാളികളുടെ യങ്​ സൂപ്പര്‍ സ്​റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്​. ഇത്തവണ ഒരു നോവലി​​​െന്‍റ ചലചിത്രാവിഷ്​കാരത്തിലാണ്​​​ ദുല്‍ഖര്‍ പ്രധാന വേഷമണിയുന്നത്​. അനൂജ ചൗഹാ​​​െന്‍റ​ ബെസ്​റ്റ്​ സെല്ലിങ്​ നോവലായ ‘സോയ ഫാക്​ടറാണ് സിനിമയാക്കാന്‍ പോകുന്നത്​.​ ബോളിവുഡ്​ താര സുന്ദരി സോനം കപൂറാണ്​ നായിക. നേരത്തെ റോനി സ്​ക്രൂവാലയുടെ ‘കര്‍വാനി’ല്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ചിരുന്നു. ചിത്രത്തി​​​െന്‍റ റിലീസ്​ ഡേറ്റ്​ അടുത്ത്​ തന്നെ പുറത്ത്​ വിടും.

‘തെരെ ബിന്‍ ലാദന്‍’ എന്ന സൂപര്‍ഹിറ്റ്​ ചിത്രമൊരുക്കിയ അഭിഷേക്​ ശര്‍മയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ബോളിവുഡിലെ നിര്‍മാതാക്കളില്‍ പ്രശസ്​തരായ ‘ആര്‍തി-പൂജ ഷെട്ടി’ സഹോദരിമാരും​ ഫോക്​സ്​ സ്​റ്റാര്‍ സ്​റ്റുഡിയോയുമാണ്​ സോയ ഫാക്​ടറിന്​ വേണ്ടി പണം മുടക്കുന്നത്​.

മുംബൈ മിററി​​​െന്‍റ റിപ്പോര്‍ട്ട്​ പ്രകാരം ചിത്രത്തിലെ നായക വേഷത്തിലാണ്​ ദുല്‍ഖര്‍. കഥയും കഥാപാത്രവും ഡിക്യൂവിന്​ ഇഷ്​ടമായതായും സിനിമയുടെ ഭാഗമാവാന്‍ ദുല്‍ഖര്‍ താല്‍പര്യം പ്രകടിപ്പിച്ചതുമായ സൂചനയുണ്ട്​.

പി.ആര്‍ എക്​സിക്യൂട്ടിവായ സോയ സൊളാങ്കിയുടെ കഥയാണ്​ സോയ ഫാക്​ടറെന്ന അനൂജയുടെ നോവല്‍. സോനം കപൂറായിരിക്കും​ സോയയായി വേഷമിടുക. സോയ ഇന്ത്യന്‍ ക്രി​ക്കറ്റ്​ ടീമി​​​െന്‍റ ഭാഗ്യതാരമാണെന്ന്​ മാധ്യമങ്ങളും ക്രിക്കറ്റ്​ ടീമും വാഴ്​ത്തുന്നതും ഭാഗ്യ പരീക്ഷണത്തില്‍ വിശ്വാസമില്ലാത്ത പുതിയ ടീമി​​​െന്‍റ നായകനുമായി സോയ പ്രശ്​നത്തിലാവുന്നതുമൊക്കെയാണ്​ സാങ്കല്‍പിക കഥയായ സോയ ഫാക്​ടറി​​​െന്‍റ കഥാ തന്തു.​

കര്‍വാനാണ്​ ഇൗ വര്‍ഷത്തെ ദുല്‍ഖറി​​​െന്‍റ പ്രതീക്ഷയേറെയുള്ള ചിത്രം. ബോളിവുഡിലെ മുന്‍ നിര നായകനായ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍കറും ചിത്രത്തില്‍ മറ്റ്​ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആകാഷ്​ ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊച്ചിയും ഒരു പ്രധാന ലൊക്കേഷനായിരുന്നു. നേരത്തെ അനുരാഗ്​ കശ്യപി​​​െന്‍റ മന്‍മര്‍സിയാനില്‍ ദുല്‍ഖര്‍ നായകനാകുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭിഷേക്​ ബച്ചന്‍ അഭിനയിക്കേണ്ടിയിരുന്ന വേഷമായിരുന്നു ദുല്‍ഖറിലേക്ക്​ എത്തിയത്​. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌​ അഭി​േഷക്​ ബച്ചന്‍ തന്നെയായിരിക്കും കശ്യപി​​​െന്‍റ നായകന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top