×

എനിക്കായ് നിങ്ങളുടെ സ്നേഹം താരാം പക്ഷേ ജീവന്‍ തരരുത് ;സൂര്യ

രാത്രിയില്‍ സാഹസിക ബൈക്ക് പ്രകടനം നടത്തിയ യുവാക്കളോട് ദേഷ്യപ്പെട്ട് നടന്‍ സൂര്യ. ഹെല്‍മറ്റ് ധരിക്കാതെ യുവാക്കള്‍ നടത്തിയ അപകടകരമായ ബൈക്കഭ്യാസമാണ് സൂര്യയെ ദേഷ്യം പിടിപ്പിച്ചത്. പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്റെ തെലുങ്ക് പതിപ്പ് ‘ഗ്യാങ്’ന്റെ പ്രമോഷനായി ആന്ധ്രയിലെത്തിയപ്പോഴായിരുന്നു സംഭവം.

രാത്രിയില്‍ കാറില്‍ വരവേയാണ് റോഡില്‍ അപകടകരമായ രീതിയില്‍ ഹെല്‍മറ്റില്ലാതെ അഭ്യാസം നടത്തുന്നത് സൂര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ ഒരു യുവാവ് ബൈക്ക് തെന്നി സൂര്യയുടെ കാര്‍ ടയറിന് സമീപം വന്ന് വീഴുകയും ചെയ്തു. അയാള്‍ ഹെല്‍മറ്റും ധരിച്ചിട്ടില്ലായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അയാള്‍ രക്ഷപ്പെട്ടത്. ഇതോടെ ക്ഷുഭിതനായ സൂര്യ കാറില്‍ നിന്നിറങ്ങി യുവാക്കള്‍ക്ക് കടുത്ത ഭാഷയില്‍ തന്നെ താക്കീത് നല്‍കി. പക്ഷേ സൂര്യ ദേഷ്യപ്പെട്ടിട്ടും ആരാധകര്‍ ജയ് സൂര്യ എന്ന് ആര്‍ത്തു വിളിക്കുകയായിരുന്നു.

പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സൂര്യ സംഭവത്തേക്കുറിച്ച്‌ പറഞ്ഞു. ‘ഞാന്‍ ഇങ്ങോട്ട് വരുമ്ബോഴാണ് യുവാക്കളുടെ ബൈക്ക് റാലി കണ്ടത്. എന്റെ ഈ സഹോദരന്മാര്‍ ഹെല്‍മറ്റില്ലാതെയാണ് വണ്ടി ഓടിച്ചിരുന്നത്. അതില്‍ ഒരാള്‍ക്ക് മാത്രമേ ഹെല്‍മറ്റ് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഒരാള്‍ എന്റെ കാറിന് അടുത്തായി വന്ന് വീണു. അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതെനിക്ക് ജീവിതകാലം മുഴുവന്‍ വിഷമം ആയേനേ’.

എനിക്കായ് നിങ്ങളുടെ സ്നേഹം താരാം പക്ഷേ ജീവന്‍ തരരുത്. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ജീവിതം വിലപ്പെട്ടതാണ്. 25-ാം വയസ്സില്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. കരിയറില്‍ നിറയെ വിജങ്ങള്‍ സ്വന്തമാക്കാനുണ്ട്. ദയവ് ചെയ്ത് ബൈക്ക് ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കുക’ സൂര്യ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top