×

ഭാവനയെ വധുവാക്കാന്‍ താന്‍ തിരഞ്ഞെടുത്തത്‌ പത്മാവതിയുടെ സ്വരൂപത്തെയെന്ന്‌ മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ ഫോട്ടോസ്‌ കാണാം…

മലയാളികളുടെ പ്രിയനടി ഭാവനയുടെ വിവാഹമായിരുന്നു ഇന്ന്. മാര്‍ച്ചില്‍ നടന്ന വിവാഹനിശ്ചയത്തിന് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഈ താരവിവാഹത്തിന്. കന്നട നടന്‍ നവീനെയാണ് ഭാവന ജീവിത പങ്കാളിയാക്കിയത്.

വിവാഹ തിയ്യതി പ്രഖ്യാപിച്ച അന്ന് മുതല്‍ ഭാവനയെ വധുവിന്റെ വേഷത്തില്‍ കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയില്‍ വേഷത്തില്‍ നിരവധി തവണ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന സ്വന്തം വിവാഹത്തിന്  വധുവിന്റെഎത്തിയത് അതിലും സുന്ദരിയായാണ്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരാണ് ഭാവനയെ അണിയിച്ചൊരുക്കിയത്.

Image may contain: 1 person, close-up

‘ഭാവനയെ അണിയിച്ചൊരുക്കുമ്പോള്‍ എന്റെ മനസ്സില്‍ പത്മാവതിയിലെ ദീപിക പദുക്കോണിന്റെ ലുക്കായിരുന്നു. വസ്ത്രത്തിന് ചേരുന്ന പരമ്പരാഗത ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി. സാരിയില്‍ രാധയുടെയും കൃഷ്ണന്റെയും ഡിസൈന്‍ ചെയ്തിരുന്നു. മാലയില്‍ ഗണപതിയുമുണ്ടായിരുന്നു’ ഒരു ദേശീയ മാധ്യമത്തോട് രഞ്ജു പറഞ്ഞു.

രജപുത്ര വംശത്തിലെ റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവത്. വന്‍ വിവാദങ്ങള്‍ക്ക് ശേഷം ചിത്രം പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നു. ചിത്രത്തില്‍ പദ്മിനിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് സുന്ദരി ദീപികയാണ്. ദീപികയുടെ വേഷവിധാനങ്ങള്‍ പദ്മാവതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു.

ഗോള്‍ഡന്‍ നിറത്തില്‍ പ്രത്യേക ഡിസൈനര്‍ വര്‍ക്കുകള്‍ ചെയ്ത സാരിയായിരുന്നു ഭാവന ധരിച്ചിരുന്നത്. കൂടാതെ ആന്റിക് ടെംപിള്‍ ജ്വല്ലറി ഡിസൈനിലുള്ള രണ്ടേ രണ്ട് മാലയും. വളകളും കമ്മലും ടെംപിള്‍ ഡിസൈന്‍ തന്നെ.

ചുവന്ന കല്ലുകള്‍ പതിച്ച നെറ്റിചുട്ടി, മുടി വട്ടത്തില്‍ പിറകിലേക്ക് കെട്ടി മുല്ലപ്പുക്കള്‍ കൊണ്ട് അലങ്കരിച്ചു. ചുവന്ന നിറത്തിലുള്ള ലിപ്‌സിറ്റ്. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസിന്റെ രണ്ട് കൈകളും രണ്ട് വ്യത്യസ്ത രീതിയിലാണ് ഡിസൈന്‍ ചെയ്തത്.

Image may contain: 1 person

Image may contain: one or more people

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top