×

മലപ്പുറത്ത് യുഡിഎഫ് ഹര്‍ത്താല്‍

പെരിന്തല്‍മണ്ണയില്‍ സി.പി.ഐ.എം മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു.

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top