×

പുറപ്പുഴ തറവട്ടം ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം

നൃത്തസന്ധ്യ, നാടകം, ഘോഷയാത്ര, ഭജന്‍സ്‌, എതിരേല്‍പ്പ്‌

പുറപ്പുഴ: തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം 30,31 (ചൊവ്വ, ബുധന്‍) തീയതികളില്‍ നടക്കും. 30 ന്‌ വൈകിട്ട്‌ 7 ന്‌ തൊടുപുഴ ചിദംബര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. 8 ന്‌ കാവടി ഹിഡുംബന്‍ പൂജ. 8.30 ന്‌ പ്രസാദ ഊട്ട്‌ രാത്രി 9 മുതല്‍ തിരുവനന്തപുരം ആവണി തിയേറ്റേഴ്‌സിന്റ അശ്വാരൂഢന്‍ നൃത്ത നാടകം അരങ്ങേറും.
31 ബുധനാഴ്‌ച രാവിലെ 9 ന്‌ പുതുച്ചിറക്കാവ്‌ ദേവീ ക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര. ആനിക്കാട്‌ കലാസമിതി കിടങ്ങൂരിന്റെ ചെണ്ടമേളം, തേനി ഇസൈമാമണി തേനി മണികണ്‌ഠന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന പമ്പമേളം, വിസ്‌മയ കരകയാട്ട സമിതിയുടെ കരകയാട്ടം എന്നിവയുടെ അകമ്പടിയോടെ കാവടി ഘോഷയാത്ര. 11. 45 ന്‌ പൂയം തൊഴീല്‍, വലിയ കാണിക്ക. 12.30 ന്‌ മഹാ പ്രസാദ ഊട്ട്‌. വൈകിട്ട്‌ 4 ന്‌ കാഴ്‌ച ശ്രീബലി. 6.45ന്‌ ദീപാരാധന. 7 ന്‌ നൃത്തനൃത്യങ്ങള്‍. 7.30 ന്‌ കോതമംഗലം ശ്രീ നന്ദനം ഭജന്‍സ്‌ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനാഘോഷം. 8 ന്‌ പ്രസാദ ഊട്ട്‌. രാത്രി 8.30 മുതല്‍ അരീക്കാട്ട്‌ ദേവീ ക്ഷേത്രത്തില്‍ നിന്നും എതിരേല്‍പ്പ്‌ ഘോഷായാത്ര എന്നിവ ഉണ്ടായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ എം എ മോഹനന്‍പിള്ള, സെക്രട്ടറി എസ്‌ കെ സുരേഷ്‌ ബാബു, ട്രഷറര്‍ എം പി സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top