×

നാഷണല്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ ജെ.സി.ഐ. തൊടുപുഴ ടൗണ്‍


തൊടുപുഴ : ജെ.സി.ഐ. തൊടുപുഴ ടൗണ്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തൊടുപുഴയില്‍ ചെയ്‌ത നിരവധിയായ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി 2017 ഡിസംബര്‍ 30 ന്‌ മംഗലാപുരത്ത്‌ വച്ച്‌ നടന്ന ജെ.സി.ഐ. നാഷണല്‍ കോണ്‍ഫറന്‍സില്‍ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പുതിയ ചാപ്‌റ്റര്‍ ആയി ജെ.സി.ഐ. തൊടുപുഴ ടൗണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പുതിയതായി രൂപീകരിക്കപ്പെട്ട 223 ചാപ്‌റ്ററുകളോട്‌ മത്സരിച്ചാണ്‌ ജെ.സി.ഐ. തൊടുപുഴ ടൗണ്‍ അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്‌. ജെ.സി.ഐ. സോണ്‍ 20 യുടെ ഏറ്റവും മികച്ച ന്യൂ ചാപ്‌റ്ററിനുള്ള അവാര്‍ഡും ജെ.സി.ഐ. തൊടുപുഴ ടൗണ്‍ കരസ്ഥമാക്കിയിരുന്നു. ജെ.സി.ഐ. തൊടുപുഴ ടൗണിനുവേണ്ടി മുന്‍ പ്രസിഡന്റ്‌ ജെ.സി. എച്ച്‌.ജി.എഫ്‌. ജോബിന്‍ ജോസ്‌ ട്രോഫി ഏറ്റുവാങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top