×

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും.

ബിജെപി പ്രവര്‍ത്തകന്‍ അറിവഴകനാണ് കുത്തിയതെന്ന് എസ്വി കുമാര്‍ പൊലീസിന് മൊഴി നല്‍കി. കോവിലൂര്‍ സ്വദേശിയായ കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top