×

ആര്യ…..  ആര്യ….. – തേജസ് ദിനപത്രം ബ്യുറോ ചീഫ് ടി എസ് നിസാമുദ്ദീൻ കുറിച്ച വരികൾ.       

കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദന കടിച്ച് അമർത്തി അപൂർവ്വ രോഗത്തോട് മല്ലിടുകയും സർക്കാർ ഏറ്റെടുത്തതോടെ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്ത പതിമൂന്ന് വയസ്സുകാരി ആര്യയെ കുറിച്ചു തേജസ് ദിനപത്രം ഇടുക്കി ജില്ലാ ബ്യുറോ ചീഫ് ടി എസ് നിസാമുദ്ദീൻ  കുറിച്ച വരികൾ.

 മ്മേ നിക്കു വേദനിക്കുന്നമ്മേ..
  ഇത്രനാൾ വേദനമുറ്റി അവൾ തേങ്ങിയിട്ടും, കേൾക്കാൻ
അയൽപ്പക്കമെ അത്ര അകലത്തിലാരുന്നോ നാം.
അതോ ചെകിട് കൊട്ടിയടച്ചു
വഴിമാറിപ്പോയതോ.
ഇന്നവൾ, നാളെ ഞാനും നീയും.
പെറ്റമ്മ പൊൻകുഞ്ഞിനെയും
മകൻ പിതാവിനെയും
കൊന്നുതള്ളുന്ന നാട്ടിൽ.
കാമവെറി പൂണ്ട രക്തം
മാതാവിനുദരത്തിൽ ജീവൻ നിക്ഷേപിക്കും നേരം.
വൃദ്ധസദനങ്ങളും
വളർത്തു കേന്ദ്രങ്ങളും
പെറ്റുപെരുകും കാലം.
ഇനിയും എത്രയോ കേൾക്കാൻ
കിടക്കുന്നു രോധനങ്ങൾ.
കുഞ്ഞേ ആര്യേ, ദൃതിയിൽ ഭേതമാവുക നീ.
ന്റെ കാതിൽ തിരയടിക്കുന്നു നിൻ വേദന, അമ്മേ വേദനിക്കുന്നു…
                  ടി എസ് നിസാമുദ്ദീൻ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top