×

ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ -സജിത മഠത്തില്‍

കോ​ല​ഞ്ചേ​രി: മ​ല​യാ​ള സി​നി​മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ട​ന്മാ​രും ന​ടി​മാ​രോ​ട് ലൈം​ഗി​ക താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്ന് ന​ടി സ​ജി​ത മ​ഠ​ത്തി​ല്‍. എ.​കെ.​പി.​സി.​ടി.​എ വ​ജ്ര ജൂ​ബി​ലി​യാ​ഘോ​ഷ ഭാ​ഗ​മാ​യി സ​െന്‍റ് പീ​റ്റേ​ഴ്സ്​ കോ​ള​ജി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വ​ര്‍​ഷ​ങ്ങ​ളാ​യി സി​നി​മ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ള്‍ എ​ന്ന നി​ല​യി​ല്‍ അ​നു​ഭ​വ​ത്തി​െന്‍റ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​ത്ത ന​ടി​മാ​രെ പി​ന്നീ​ടു​ള്ള സി​നി​മ​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് പ​തി​വാ​ണ്. വ​ഴ​ങ്ങാ​ത്ത ന​ടി​മാ​ര്‍​ക്ക് ത​ല​ക്ക​ന​മാ​ണെ​ന്നും വേ​ത​നം കൂ​ടു​ത​ലാ​ണെ​ന്നു​മൊ​ക്കെ​യാ​കും പ്ര​ച​രി​പ്പി​ക്കു​ക.

ഏ​റ്റ​വു​മ​ധി​കം ചൂ​ഷ​ണ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ നി​ഷേ​ധ​ത്തി​നും ഇ​ര​യാ​കു​ന്ന​വ​രാ​ണ് സി​നി​മ​യി​ലെ സ്​​ത്രീ​ക​ള്‍. ഫെ​ഫ്ക​യെ​പ്പോ​ലു​ള്ള​വ​ര്‍ സ്​​ത്രീ​വി​രു​ദ്ധ​ത സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് പ​റ​യു​ന്ന മ​നു​ഷ്യ​രു​ടെ സം​ഘ​ട​ന​യാ​ണ്. ചൂ​ഷ​ണം തു​റ​ന്നു​പ​റ​യു​ന്ന ന​ടി​ക​ള്‍​ക്ക് വേ​ത​ന, തൊ​ഴി​ല്‍ സു​ര​ക്ഷ ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

പു​രോ​ഗ​മ​നം അ​വ​കാ​ശ​പ്പെ​ടു​മ്ബോ​ഴും ട്രാ​ന്‍​സ്​​ജെ​ന്‍​ഡ​റു​ക​ളോ​ടു​ള്ള കേ​ര​ളീ​യ സ​മൂ​ഹ​ത്തി​െന്‍റ പെ​രു​മാ​റ്റം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ട്രാ​ന്‍​സ്​​ജെ​ന്‍​ഡ​ര്‍ ക​വി വി​ജ​യ​രാ​ജ മ​ല്ലി​ക പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്‍​റ് ഡോ.​വി​നോ​ദ്കു​മാ​ര്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ് പ്ര​ഫ.​എ.​ജി. ഒ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​വി​ജു ജേ​ക്ക​ബ്, ഡോ.​വി.​പി. മ​ര്‍​ക്കോ​സ്, ഡോ.​മാ​ത്യു ജേ​ക്ക​ബ്, ഡോ.​സി.​എം. ശ്രീ​ജി​ത്, എ.​യു. അ​രു​ണ്‍, റീ​ജാ​ജോ​സ്, ഡോ.​ബി​നോ​ജ് മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    Top