×

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?; റിമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ കിടിലന്‍ മറുപടി

ഈ ചോദ്യം ചോദിയ്ക്കാന്‍ വേറെ ആര്‍ക്കെങ്കിലും ഇത്ര ധൈര്യം കാണുമോ. കാരണം ആരും ഭയക്കുന്ന മുഖ്യമന്ത്രിയോടായിരുന്നു റിമ കല്ലിങ്ങലിന്റെ ആ ചോദ്യം. താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ’ എന്നൊരു തത്വശാസ്ത്രം ഇവിടെ ഉണ്ടായിരുന്നതാണ്. ഇവിടെ ഏത് പക്ഷം എന്നൊരു നിലപാടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണം. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയ്ക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്‌ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാല്‍പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട’് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പരിപാടി ഡിസംബര്‍ 31 ന് ആണ് തുടങ്ങിയിരുന്നത്. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജാണ് അവതാരകയാകുന്നത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

Top