×

50 വര്‍ഷം പഴക്കമുള്ള പള്ളി ഇനി സ്വാമിനാരായണ്‍ ക്ഷേത്രം

ഡെലവെര്‍:  ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍ കഴിഞ്ഞമാസം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ഗഡി സന്‍സ്താന്‍ ആണ് പള്ളി വാങ്ങിയത്. അമേരിക്കയില്‍ ഈ സംഘട വാങ്ങുന്ന മൂന്നാമത്തെ പള്ളിയാണ്. ലോകത്തെ അഞ്ചാമത്തെ പള്ളിയും. കാലിഫോര്‍ണിയ, കെന്റകി എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ മുന്‍പ് ഇവര്‍ ഇടപാട് നടത്തിയത്. ലണ്ടണിലും മാഞ്ചസ്റ്ററിനു സമീപം ബോള്‍ട്ടണിലും ഓരോ ദേവാലയങ്ങള്‍ ഇവര്‍ വാങ്ങിയിരുന്നു. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന ദേവാലയങ്ങളാണിവ.

ഡെലവെറിലെ ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലയം 2014-15 ലാണ് സന്‍സ്താന്‍ വാങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി വസു പട്ടേല്‍ പറഞ്ഞു. ഡെലവെറിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയാണ് പട്ടേല്‍.

3,000 ചതുരശ്ര അടിയുള്ള ഈ വസ്തു വാങ്ങുന്നതിന് 1.45 മില്യണ്‍ ഡോളര്‍ ആണ് സന്‍സ്താന്‍ ചെലവാക്കിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വാമിനാരായണ്‍, അബ്ജി ബാപസ്ശ്രീ, മുക്തജീവന്‍ സ്വാമിബാപ, ഹനുമാന്‍, ഗണപതി എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്കാരിക പ്രവര്‍ത്തനത്തിനുമായി മാറ്റിവച്ചിരിക്കുകയാണെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top