×

2017ലെ ട്വിറ്റര്‍ ഹാഷ് ടാഗില്‍ ട്രന്‍ഡിംഗായി മോദിയുടെ ‘മന്‍ കി ബാത്തും

ന്യൂഡല്‍ഹി: 2017 വര്‍ഷത്തില്‍ ട്വിറ്ററില്‍ ഏറ്റവും ട്രന്‍ഡിംഗായ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’റേഡിയോ പരിപാടിയും.

എല്ലാ മാസവും അവസാനത്തെ ഞാറാഴ്ച ആള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലുമായി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പരിപാടിയാണ് മന്‍ കി ബാത്ത്.

ന്യൂസ് ആന്‍ഡ് ഗവേണന്‍സ് വിഭാഗത്തിലാണ് മന്‍ കി ബാത്ത് ഹാഷ് ടാഗ് ഉള്‍പ്പെടുന്നത്. ഈ വര്‍ഷം മുഴുവനായും നിറഞ്ഞ് നിന്ന ഹാഷ് ടാഗാണ് മന്‍ കി ബാത്ത്. ജെല്ലിക്കെട്ട്, ജി.എസ്.ടി എന്നിവയാണ് പിന്നിലുള്ള മറ്റ് ഹാഷ് ടാഗുകള്‍.

ഇതുകൂടാതെ മുംബയ് റെയിന്‍സ്, ട്രിപ്പിള്‍തലാക്ക്, സ്വച്ഛ് ഭാരത്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്‌ഇലക്ഷന്‍, ആധാര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഹാഷ് ടാഗുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top