×

2 ജി സ്പെക്‌ട്രം അഴിമതിക്കേസില്‍ ഡിസംബര്‍ 21ന് വിധി പറയും

ന്യൂഡല്‍ഹി: ഡി.എം.കെ നേതാക്കളായ എ.രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്‌ട്രം അഴിമതി കേസില്‍ ഈ മാസം 21ന് വിധി പറയും.

സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുക.

മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് സ്പെക്‌ട്രം അനുവദിച്ചതില്‍ ഒരുലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നെന്ന സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ഒമ്ബത് ടെലികോം കമ്ബനികള്‍ക്ക് 2ജി സ്പെക്‌ട്രം ക്രമവിരുദ്ധമായി നല്‍കിയതു വഴി സര്‍ക്കാരിന് ലക്ഷം കോടിരൂപയുടെ നഷ്ടം വന്നെന്ന് സി എ ജി കണ്ടെത്തിയിരുന്നു.

സ്പെക്‌ട്രത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതി സ്വീകരിച്ചെന്നും ഇതാണ് നഷ്ടത്തിനിടയാക്കിയതെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ ഉള്‍പ്പെടെയുള്ള 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top