×

മലയിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി റദ്ദാക്കിയിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി ചൊവ്വാഴ്ചയും ഓടില്ല

മേട്ടുപ്പാളയം: റെയില്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്.

മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്‍ഗ്രോവിനും കല്ലാരിനും മധ്യേ മണ്‍വീഴ്ചയുണ്ടായ സ്ഥലം മുപ്പതോളം ജീവനക്കാര്‍ രണ്ടു ദിവസം പണിയെടുത്താണ് അറ്റകുറ്റപണികള്‍ തീര്‍ത്തത്.

തിങ്കളാഴ്ച വൈകീട്ട് പണികള്‍ തീര്‍ന്ന് അറ്റകുറ്റപണികള്‍ക്കുള്ള ബിടി ട്രെയിന്‍ പാതയുടെ പരിശോധനയ്ക്കായി ഹില്‍ഗ്രോവില്‍നിന്ന് മേട്ടുപ്പാളയം ഭാഗത്തേക്ക് പുറപ്പെട്ടിരുന്നു. മേട്ടുപ്പാളയത്ത് നിന്ന് 16 കി.മി അകലെ (കല്ലാര്‍ സ്റ്റേഷനും അഡര്‍ലിക്കും ഇടയില്‍) വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ തീവണ്ടി വീണ്ടും തൊഴിലാളികളോടപ്പം കൂനൂരിലേക്ക് തന്നെ തിരിച്ചുപോയി.

കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയില്‍ പലയിടങ്ങളിലായി മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഇനി ചൊവ്വാഴ്ച വൈകീട്ട് മാത്രമേ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യം അറിയാന്‍ സാധിക്കുകയുള്ളൂ.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top