×

പുതിയതായി ഫെയ്സ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നൽകേണ്ടിവരും

സാന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്.

ഇനിമുതല്‍ പുതിയതായി ഫെയ്സ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ വ്യവസ്ഥ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍.

എന്നാല്‍ ആധാര്‍ നമ്ബര്‍ ഫെയ്സ്ബുക്കില്‍ ചോദിക്കില്ല.

നിലവില്‍ ഫെയ്സ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു.

അതേസമയം, ഇനിയും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് പുതിയ പദ്ധതി ആരംഭിക്കുന്നത്.

ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഇത് പ്രാഥമികമായി ഫേസ്ബുക്ക് പരീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിത വ്യവസ്ഥ നിലവില്‍ വന്നിട്ടില്ല.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് പുതിയ നീക്കം സഹായകമാകും എന്നാണ് പ്രതീക്ഷ.

പുതിയതായി അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ഇതിനായുള്ള ലിങ്ക് നല്‍കും. എന്നാല്‍ ഈ ലിങ്ക് നല്‍കിയാല്‍ മാത്രമെ അക്കൗണ്ട് തുറക്കാനാകൂ എന്ന കര്‍ശന വ്യവസ്ഥ ഇല്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

അതേസമയം ഫേസ്ബുക്കിന്റെ പുതിയ നീക്കത്തില്‍ ആശങ്കയുള്ളതായി ഒരു വിഭാഗം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top