×

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും.

ന്യൂഡല്‍ഹി​: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുചൂടില്‍ ശീതകാല സമ്മേളനം രാഷ്ട്രീയപോരാട്ടങ്ങളുടെ വേദിയാകും. ശീതകാല സമ്മേളനത്തിന് മുന്നാടിയായി സര്‍ക്കാരും സ്​പീക്കറും വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗങ്ങള്‍ വ്യാഴാഴ്ച നടക്കും.

പതിന്നാല് ദിവസമാണ് സമ്മേളനം ചേരുക. 25 ബില്ലുകള്‍ പരിഗണിക്കും. ഇതില്‍ 14 പുതിയ ബില്ലുകളുണ്ട്. ജി.എസ്.ടി. നടപ്പാക്കുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടം പരിഹരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍, നബാര്‍ഡ് ഭേദഗതി ബില്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. രണ്ട് ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്ലുകള്‍ സമ്മേളനം പരിഗണിക്കും. 2015 ല്‍ പാസ്സാക്കിയ ഉപഭോക്തൃ അവകാശസംരക്ഷണ ബില്‍ പിന്‍വലിക്കാനും തീരുമാനമുണ്ട്.

ചുരുങ്ങിയ ദിവസങ്ങള്‍മാത്രം ചേരുന്ന ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ശീതകാല സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കാലതാമസമുണ്ടാക്കിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്യും. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ സമ്മേളനം നീട്ടിവെക്കുകയായിരുന്നു എന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുക.

സമ്മേളന കാലയളവിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. നോട്ട് പിന്‍വലിക്കല്‍, ദളിത് പീഡനം, പാകിസ്താന്‍ ബന്ധം ആരോപിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും.

സമ്മേളനത്തിനിടയിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെത്തുക. തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സര്‍ക്കാരും ബി.ജെ.പി.യും സമ്മേളനത്തെ നേരിടുക. തിങ്കളാഴ്ച പുറത്തുവരുന്ന ജനവിധിയായിരിക്കും അടുത്തമാസം അഞ്ചു വരെ നീളുന്ന സമ്മേളനത്തിന്റെ ഗതി നിശ്ചയിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top