×

പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും.

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും.

മുന്‍മാസത്തെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം വര്‍ധനവരുത്തിയിരുന്നത്.

കഴിഞ്ഞ മെയ് മാസംവരെ രണ്ടുരൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ വര്‍ധന നാലുരൂപയാക്കിയിരുന്നു.

ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്.

സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പടെയാണിത്.

2018 മാര്‍ച്ചോടെ സബ്സിഡി ഒഴിവാക്കുന്നതിന് പ്രമാസംതോറും എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണക്കമ്ബനികളോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം കഴിഞ്ഞവര്‍ഷം ജൂലായ് മുതലാണ് വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. സിലിണ്ടറിന് ഇതുവരെ 76.51 രൂപയാണ് വര്‍ധിപ്പിച്ചത്.

2016 ജൂണില്‍ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 419.18 രൂപയായിരുന്നു. 2.66 കോടി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സ്വയം സബ്സിഡി ഉപേക്ഷിച്ചത്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top