×

ജനങ്ങളുടെ സ്നേഹത്തിന് നന്ദി;ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി നേരിട്ട് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ച തെരഞ്ഞെടുപ്പുകളാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മോഡിയും രാഹുലും നേരിട്ട് ഏറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താനായി.

ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 182 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 92 സീറ്റുകള്‍ ഉറപ്പായി. എന്നാല്‍ അമിത് ഷായുടെ 150 സീറ്റിന് മുകളില്‍ എന്ന ലക്ഷ്യം നേടാനായില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് 80 സീറ്റുകള്‍ നേടി. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി 43 സീറ്റുകളോടെ ഭരണം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റുകളും മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top